പുതുജീവിതത്തിന്റെ സംഗീതത്തിലേക്ക്... വിവാഹനിശ്ചയത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭിത ധുലിപാല

Mail This Article
×
കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് നടൻ നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. ഇപ്പോഴിതാ, വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശോഭിത.
ഹൈദരാബാദിലെ നടന്റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. നാഗചൈതന്യയുടെ അമ്മ ലക്ഷ്മി ദഗ്ഗുബാട്ടി, നാഗാര്‍ജുനയുടെ ഭാര്യ അമല, മകന്‍ അഖില്‍ അകിനേനി, ശോഭിതയുടെ മാതാപിതാക്കള്‍ എന്നിവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സഹപ്രവർത്തകർ ഉൾപ്പടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരായത്.