ADVERTISEMENT

‘ഗോട്ട്’ സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കുവച്ച് വിജയ്ക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത ‘ഗോട്ട് മോതിരം’ സമ്മാനിച്ച് ടി. ശിവ. അമ്മ ക്രിയേഷന്‍സ് നിര്‍മാണക്കമ്പനിയുടെ ഉടമ കൂടിയായ ശിവ ‘ഗോട്ട്’ സിനിമയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

380 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 459 കോടിയാണ് ആഗോള തലത്തില്‍ നേടിയതത്രേ. ഇപ്പോൾ ഒടിടി പ്രദർശനവും ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

‘ഗോട്ട് മോതിരം’ അണിഞ്ഞുള്ള തന്റെ ചിത്രം വിജയ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT