ADVERTISEMENT

‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘മഹാകാളി’യുടെ മോഷൻ പോസ്റ്റർ എത്തി.

ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന ‘മഹാകാളി’ സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർ.കെ. ദുഗ്ഗൽ.

ADVERTISEMENT

ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT