സിഗ്നേച്ചര്‍ പോസുമായി സിമ്പു: വിന്റേജ് എസ് ടി ആർ തിരികെ എത്തുമെന്ന് ആരാധകർ
Mail This Article
×
തമിഴകത്തിന്റെ പ്രിയതാരം സിലമ്പരസന്‍ നായകമാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. അശ്വത് മാരിമുത്തുവാണ് സംവിധാനം. ‘എജിഎസ് 27’ എന്നു താല്‍കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മാതാക്കളായ എജിഎസ് എന്റർടെയ്മെന്‍റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ദം’ സിനിമയിലെ സിഗ്നേച്ചര്‍ പോസുമായി മുഖം കാണിക്കാതെ നില്‍ക്കുന്ന സിമ്പുമാണ് പോസ്റ്ററില്‍.
എജിഎസ് പ്രൊഡക്ഷൻ ഹൗസുമായുള്ള അശ്വത് മാരിമുത്തുവിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്രാഗൺ’ ഇതിനകം നിർമ്മാണത്തിലാണ്.