ADVERTISEMENT

പ്രഭാസ് ചിത്രം ‘സലാർ’ന്റെ പോസ്റ്റർ കൊറിയൻ സൂപ്പർസ്‌റ്റാർ ഡോണ്‍ ലീ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത് വലിയ വാർത്തയായിരുന്നു. കൊറിയന്‍ ലാലേട്ടന്‍ എന്നു മലയാളി ആരാധകര്‍ വിശേഷിപ്പിക്കുന്ന ഡോണ്‍ ലീയുടെ ആക്ഷന്‍ സിനിമകള്‍ ഇവിടെയും സൂപ്പർഹിറ്റാണ്.
‘സലാർ 2’ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഡോണ്‍ ലീയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പലവിധ ഊഹാപോഹങ്ങൾക്കാണ് തുടക്കമിട്ടത്. രണ്ടാം ഭാഗത്തില്‍ ഡോണ്‍ ലീ ഉണ്ടാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ താരം ചിത്രം കണ്ട് സ്‌റ്റോറി ഇട്ടതാണെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്.
അതേ സമയം, ആരാധകരുടെ ആവേശം കമന്റുകളായി പരിധി വിട്ടതോടെ കൊറിയന്‍ താരത്തിന്റെ ഇന്‍സ്റ്റാ പേജ് ബ്ലോക്ക് ആയി.

സന്ദീപ് റെഡ്ഡി വംഗാ സംവിധാനം ചെയ്യാനിരിക്കുന്ന പ്രഭാസ് ചിത്രം സ്പിരിറ്റില്‍ ഡോണ്‍ ലീ വില്ലനായി എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലും ഡോൺ ലീയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചർച്ചയാകുകയാണ്. ഡോണ്‍ ലീ ഗാരുവിനെ വരവേല്‍ക്കാന്‍ തെലുങ്ക് പ്രേക്ഷകര്‍ ആവേശത്തിലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT