ഭർത്താവിനും മക്കൾക്കുമൊപ്പം പൊങ്കൽ ആഘോഷിച്ച് നയൻതാര: ചിത്രങ്ങൾ വൈറൽ
Mail This Article
×
ഭർത്താവിനും മക്കൾക്കുമൊപ്പം പൊങ്കൽ ആഘോഷിച്ച് നടി നയൻതാര. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരിക്കുന്നത്. വെള്ള മുണ്ടും ഷര്‍ട്ടുമാണ് ഭർത്താവ് വിഘ്നേഷ് ശിവന്റെയും മക്കളുടെയും വേഷം.
തൈപൊങ്കൽ ആശംസിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും താരം കുറിച്ചു. പൊങ്കല്‍ ആഘോഷങ്ങളുടെ അലങ്കാരങ്ങളും ചിത്രത്തില്‍ കാണാം.
അതേ സമയം, രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തില്‍ നള്ളസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.