ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയനായിക തൃഷ കൃഷ്ണൻ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ തമിഴകത്ത് സജീവമാകുന്നു.

തമിഴ് സിനിമാ നിരീക്ഷകനായ വി.പി അന്തനന്റെ പരാമർശമാണ് ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചത്. നടി ഇതേക്കുറിച്ച് തന്റെ അമ്മയോട് സംസാരിച്ചുവെന്നും ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടായി എന്നുമാണ് അന്തനൻ പറയുന്നത്. സിനിമ പൂര്‍ണമായും ഉപേക്ഷിക്കുന്നതിനോട് തൃഷയുടെ അമ്മ എതിര്‍പ്പ് പ്രകടിപ്പിച്ചത്രേ. നടൻ വിജയ് രൂപീകരിച്ച ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിയിലേക്കാണോ തൃഷയുടെയും വരവ് എന്നും ചർച്ചകളുണ്ട്.

ADVERTISEMENT

അതേസമയം, അജിത്തിനൊപ്പം അഭിനയിച്ച വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങളാണ് തൃഷയുടെതായി വരാനിരിക്കുന്ന ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT