ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയതാരദമ്പതികളാണ് ബോസ് വെങ്കട്ടും സോണിയയും. ഇപ്പോഴിതാ, വിവാഹ വാർഷികത്തിൽ സോണിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘എന്റെ ജീവിതം തന്നെ തല കീഴായി മറഞ്ഞി ദിവസം, മിസ്സിൽ നിന്ന് മിസിസ്സിലേക്ക് രജിസ്റ്ററായ ദിവസം, ഞാനൊരു ഭാര്യയായി എന്ന് ഗവൺമെന്‍റ് അപ്രൂവ് ചെയ്ത ദിവസം. ഈ ദിവസത്തെ മുൻപൊന്നും ഇല്ലാത്ത വിധം ഞാൻ എന്നെ തന്നെ പ്രശംസിക്കാൻ ആഗ്രഹിക്കുന്നു. പക്വതയില്ലാത്ത, കുട്ടിത്തമുള്ള ഇവൾക്ക് ഒരു കുടുംബത്തെ നോക്കാനുള്ള കഴിവില്ല എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകളും എതിരഭിപ്രായങ്ങളും ഞാൻ കേട്ടു. പക്ഷേ ദൈവാനുഗ്രഹത്താൽ ഒരുപാട് പരീക്ഷണങ്ങൾക്കും ക്ഷമയ്ക്കുമൊക്കെ ഒടുവിൽ അത് നിലനിർത്തി വന്നു. കുടുംബമാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു കാര്യം. ഹാപ്പി ആനിവേഴ്സറി മാമാ, ഇങ്ങനെ തന്നെ മുന്നോട്ടു പോകുക’.– എന്നാണ് സോണിയ കുറിച്ചത്.

ADVERTISEMENT

സോണിയയുടെയും ബോസിന്റെയും പ്രണയ വിവാഹമാണ്.

ADVERTISEMENT
ADVERTISEMENT