നിർമാതാവിനോട് കഥ പറഞ്ഞു മടങ്ങവേ മരണത്തിലേക്ക്...നോവായി വിക്രം സുകുമാരന്‍
Mail This Article
×
തമിഴ് സംവിധായകന് വിക്രം സുകുമാരന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്. 2013ല്‍ മദയാനൈ കൂട്ടം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി. ശന്തനുഭാഗ്യരാജ് നായക അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.