അടടാ...എന്നാ നടിപ്പ് സാർ...വടിവേലുവും ഫഹദും മത്സരിച്ച് അഭിനയിക്കുമ്പോൾ: ‘മാരീശൻ’ ടീസർ
Mail This Article
×
വടിവേലുവിനെയും ഫഹദ് ഫാസിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളി സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കുന്ന തമിഴ് ചിത്രം ‘മാരീശൻ’ന്റെ ടീസർ ശ്രദ്ധേയമാകുന്നു. ‘മാമന്നൻ’ എന്ന ഹിറ്റിനു ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണിത്. വടിവേലുവിന്റെയും ഫഹദിന്റെയും മത്സരിച്ചുള്ള അഭിനയമാണ് മാരീശന്റെ ഹൈലൈറ്റ്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബനറിൽ ആർബി ചൗധരിയാണ് ചിത്രം നിർമിക്കുന്നത്.