ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് വിഘ്‌നേശ് ശിവനൊപ്പമുള്ള മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര.

‘നമ്മളിൽ ആരാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് ആലോചിച്ച് പലപ്പോഴും അദ്ഭുതപ്പെടാറുണ്ട്. അതിനൊരുത്തരം ഒരിക്കലും കണ്ടെത്താൻ കഴിയാതിരിക്കട്ടെ. ഇതിൽ കൂടുതൽ നന്നായി നമ്മളെ എങ്ങനെയാണ് നിർവചിക്കേണ്ടതെന്നു എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെപ്പോലെയൊരാളെയാണ്. നമ്മൾ രണ്ടിൽ നിന്ന് നാലായി. ഇതിൽ കൂടുതൽ എനിക്കൊന്നും ചോദിക്കാനില്ല. സ്നേഹം എന്തായിരിക്കണമെന്ന് നീ എന്നെ കാണിച്ചുതന്നു. എന്റെ ജീവിതപങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷികം നേരുന്നു. ഇന്നും എന്നേക്കും നിന്നെ ഞാൻ സ്നേഹിക്കുന്നു’. – ചിത്രങ്ങൾക്കൊപ്പം നയൻതാര കുറിച്ചു.

ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9നാണ് വിഘ്‌നേഷ് ശിവൻ നയന്‍താരയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഉയിർ, ഉലഗ് എന്നീ ഇരട്ട കുട്ടികൾ ജനിച്ചു.

ADVERTISEMENT
ADVERTISEMENT