ADVERTISEMENT

താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് നടി സുഹാസിനിക്കാണെന്ന് നടൻ പാര്‍ഥിപന്‍.

‘സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, ‘പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി’ എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50–ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം’.– ‘വെര്‍ഡിക്റ്റ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ പാര്‍ഥിപന്‍ പറഞ്ഞു.

ADVERTISEMENT

കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്ത വെര്‍ഡിക്ടില്‍ സുഹാസിനിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി, ശ്രുതി ഹരിഹരന്‍, വിദ്യുലേഖ, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT