കുഞ്ഞാറ്റയ്ക്ക് സർജാനോ ഖാലിദ് നായകൻ: ‘സുന്ദരിയായവൾ സ്റ്റെല്ല’ തുടങ്ങുന്നു
Mail This Article
നടൻ മനോജ് കെ. ജയന്റെയും നടി ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി നായികയാകുന്ന ആദ്യ സിനിമ ‘സുന്ദരിയായവൾ സ്റ്റെല്ല’ യിൽ സർജാനോ ഖാലിദ് നായകൻ. നവാഗതനായ ബിനു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമിക്കുന്നു. ടൈറ്റിൽ വേഷത്തിൽ കുഞ്ഞാറ്റ എത്തുന്നു. സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.
‘എന്റെ പ്രിയപുത്രി കുഞ്ഞാറ്റ ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന സിനിമയിലൂടെ അരങ്ങേറാൻ പോകുന്നു എന്ന ഏറെ സന്തോഷകരമായ വാർത്ത നിങ്ങളെ അറിയിക്കുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു’ എന്നാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മനോജ് കെ.ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്.