ഇരുപതാം പിറന്നാൾ ആഘോഷിച്ച് നടൻ മാധവന്റെ മകൻ വേദാന്ത്. മനോഹരമായ കുടുംബചിത്രങ്ങള്‍ പങ്കുവച്ച്, വേദാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ സരിത സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനോടകം വൈറലാണ്.
‘പ്രിയപ്പെട്ട മകനേ 20 ആം ജന്മദിനാശംസകള്‍, ഇന്ന് നിന്റെ ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നു. സ്വപ്‌നങ്ങളും വെല്ലുവിളികളും അനന്തമായ അവസരങ്ങളും നിറഞ്ഞ നിന്റെ ഇരുപതുകളിലേക്ക് നീ കാലെടുത്തു വയ്ക്കുന്നു. നീ വളര്‍ന്ന വ്യക്തിയെക്കുറിച്ച് ഞാന്‍ വളരെ അഭിമാനിക്കുന്നു, നിങ്ങള്‍ നേടുന്ന എല്ലാ അത്ഭുതകരമായ കാര്യങ്ങളും കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല. ലവ് യു ലോഡ്‌സ്’ എന്നാണ് സരിത കുറിച്ചത്.
ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിയാളുകളാണ് വേദാന്തിന് ആശംസകളറിയിച്ചെത്തുന്നത്. നീന്തല്‍രംഗത്ത് വേദാന്ത് തന്റേതായ ഇടം നേടിയിട്ടുണ്ട്. മലേഷ്യന്‍ ഓപ്പണില്‍ അഞ്ച് സ്വര്‍ണ്ണവും, ഡാനിഷ് ഓപ്പണില്‍ ഒരു സ്വര്‍ണ്ണവും, വെളളിയും, ലാത്വിയന്‍, തായ്‌ലന്‍ഡ് ഓപ്പണുകളില്‍ വെങ്കല മെഡലുകളും നേടി.