ADVERTISEMENT

ഒരുകാലത്ത് ബോളിവുഡിലെ ഇഷ്ട ജോഡികളായിരുന്നു അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രണയവുമെല്ലാം അന്ന് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. എന്നാൽ ആരാധകരെ നിരാശപ്പെടുത്തി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ഇരുവരും ആ ബന്ധത്തിന്റെ തകര്‍ച്ചയെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. 

എന്നാല്‍ പിന്നീട് ശില്‍പ ഷെട്ടി നടത്തിയ തുറന്നുപറച്ചില്‍ വലിയ വെളിപ്പെടുത്തലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. അക്ഷയ് കുമാര്‍ തന്നെ ഉപയോഗിക്കുകയായിരുന്നു എന്നും, മറ്റൊരാളെ കണ്ടെത്തിയപ്പോൾ സൗകര്യപൂര്‍വം ഉപേക്ഷിച്ചു എന്നും ശില്‍പ പറയുന്നു.

ADVERTISEMENT

"നിങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയും, എന്നാൽ അയാൾ നിങ്ങളെ ഇത്രയും കാലം ചതിക്കുകയായിരുന്നു എന്ന് വൈകി മാത്രം തിരിച്ചറിയുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഒരിക്കലും ഊഹിക്കാൻ പോലുമായിരുന്നില്ല. 

അക്ഷയ് കുമാർ എന്നെ ഉപയോഗിക്കുകയായിരുന്നു. മറ്റൊരാളെ കണ്ടെത്തിയപ്പോൾ എന്നെ സൗകര്യപൂർവ്വം ഉപേക്ഷിച്ചു. എന്നോട് തെറ്റ് ചെയ്തത് അക്ഷയ് മാത്രമാണ്. അതിൽ മറ്റൊരു സ്ത്രീയെ കുറ്റം പറയുന്നതിൽ അർഥമില്ല. പ്രശ്നങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാറുമായി ഇനി ഒരുമിച്ച് സിനിമകള്‍ ചെയ്യില്ല എന്നും ഞാന്‍ തീരുമാനിച്ചിരുന്നു."- ശില്‍പ വെളിപ്പെടുത്തി.

ADVERTISEMENT

അതേസമയം പ്രതിസന്ധികളിൽ നിന്ന് കര കയറിയ ശില്‍പ ഷെട്ടി കരിയറില്‍ മാത്രമല്ല, ബിസിനസ് സംരംഭകയായും റിയാലിറ്റി ഷോ താരമായുമെല്ലാം തിളങ്ങി. ഇന്നും യോഗയും ഹെൽത്തി ലൈഫ് സ്റ്റൈലും ഫിറ്റ്നസും കൊണ്ട് സ്ത്രീകള്‍ക്ക് പ്രചോദനമാണ് ശിൽപ ഷെട്ടി.

Shilpa Shetty's Shocking Revelation About Akshay Kumar's Betrayal:

Shilpa Shetty's past relationship with Akshay Kumar revealed a painful betrayal. She candidly shared how Akshay used her and moved on when he found someone else, leaving her deeply hurt by the deception.

ADVERTISEMENT
ADVERTISEMENT