ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ വിവാഹിതനായി. കാമുകിയും സുഹൃത്തുമായ ഗൗരി സ്പ്രാറ്റാണ് വധു. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ആമിറിന്റെ ബാന്ദ്രയിലുള്ള വസതിയില്‍ വച്ച് ജൂലൈ 5 നായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്തു.
'പ്രീതം ആൻഡ് പെഡ്രോ' എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനിടെയാണ് ആമിർ ഖാൻ വിവാഹവാർത്ത പുറത്തുവിട്ടത്. ജൂലൈ 5 തനിക്ക് വളരെ പ്രത്യേകതയുളള ദിവസമാണെന്നും അന്ന് താനും ഗൗരിയും വിവാഹിതരാകുമെന്നും ആമിര്‍ അറിയിച്ചിരുന്നു. എല്ലാവരും തങ്ങള്‍ക്കായി പ്രാര്‍ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും താരം അഭ്യര്‍ഥിച്ചു.
ആമിറും ഗൗരിയും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹം തീര്‍ത്തും ലളിതമായിരിക്കുക എന്നത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 25 വര്‍ഷം മുന്‍പേ സുഹൃത്തുക്കളാണ് ആമിറും ഗൗരിയും. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും വീണ്ടും പ്രണയത്തിലാവുകയായിരുന്നു.
60ാം ജന്മദിനത്തിലാണ് ആമിര്‍ ഗൗരിയുമായുളള പ്രണയം വെളിപ്പെടുത്തുന്നത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഗൗരി. ബെംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ഫാഷൻ, ബ്യൂട്ടി, വെൽനെസ് മേഖലകളിൽ പ്രവർത്തിക്കുന്നയാളാണ്. ഇപ്പോൾ മുംബൈയിലാണ് താമസം.
1986 ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് 2 കുട്ടികളാണുളളത്. ജുനൈദ് ഖാനും ഇറ ഖാനും. 2002 ആമിര്‍ റീന ദമ്പതികള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. പിന്നീട് 2005 ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ഇതില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ആസാദ് റാവു ഖാന്‍. 2021ല്‍ ആമിര്‍ ഖാനും കിരണും വേര്‍പിരിഞ്ഞു. ആദ്യ രണ്ടു വിവാഹങ്ങളിലെ മൂന്നുമക്കളും ഗൗരിയുടെ മകനും അടക്കം നാലു മക്കളാണ് വിവാഹത്തിന് സാക്ഷിയായത്.