Saturday 21 July 2018 03:56 PM IST : By സ്വന്തം ലേഖകൻ

മക്കൾക്കൊപ്പം നടൻ കൃഷ്ണകുമാറിന്റെ തകർപ്പൻ ഡാൻസ് പെർഫോമൻസ്! കയ്യടിച്ച് ആരാധകർ

krishnakumardance.jpg.image.784.410

മക്കൾക്കൊപ്പം ചുവടുവച്ച് നടൻ കൃഷ്ണകുമാർ. ധടകിലെ സിങ്കാത്ത് എന്ന ഗാനത്തിന് അഹാനയും അനിയത്തിക്കുട്ടികളും നൃത്തം ചെയ്യുന്ന വിഡിയോ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ഡാൻസിന്റെ പരിശീലന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിൽ കൃഷ്ണകുമാർ മക്കള്‍ക്കൊപ്പം ചുവടുവയ്ക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സാധാരണ മക്കളാണ് തകർപ്പൻ ഡാൻസുമായി എത്താറുള്ളത്. എന്നാൽ ഇത്തവണ ഗംഭീരമായത് അച്ഛനാണ്. കൃഷ്ണകുമാർ നല്ല ഒരു അച്ഛനാണെന്നാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. വിഡിയോ കാണാം;