ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരാധകരുടെ കയ്യടി നേടിയിരുന്നു. മുടി വളർത്തി ചുള്ളനായുള്ള മമ്മൂട്ടിയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ഭാര്യ സുൽഫത്തുമൊത്തുള്ള ചിത്രത്തിൽ ഡെനിം ഷർട്ടിൽ തിളങ്ങുകയാണ് മമ്മൂട്ടി.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടി ധരിച്ചിരിക്കുന്ന വാച്ചിനെ ചുറ്റിപ്പറ്റിയാണ് സൈബർ ലോകം ചർച്ച ചെയ്യുന്നത്. വാച്ചിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചത്. 50 ലക്ഷം രൂപയാണ് വാച്ചിന്റെ വിലയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വെറൈറ്റി മീഡിയയിലൂടെയാണ് വാച്ചിന്റെ വില പങ്കുവച്ചിരിക്കുന്നത്. 

ADVERTISEMENT

വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് വിംഗ്സ് മീഡിയയാണ്. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങൾ വൈറൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാർ എത്തിയിരിക്കുന്നത്. അമൽ നീരദ് ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ആണെന്നാണ് ആരാധകരുടെ പക്ഷം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT