Monday 19 November 2018 04:58 PM IST : By സ്വന്തം ലേഖകൻ

നടൻ ശബരീഷ് വർമ വിവാഹിതനായി; വധു ’പ്രേമ’ത്തിലെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടർ!

sabareesh-varma12-marriage

നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രം ’പ്രേമ’ത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ശബരീഷ് വർമ വിവാഹിതനായി. പ്രേമം സിനിമയുടെ അസോഷ്യേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ൽ ആണ് വധു. ദീർഘ നാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. രജിസ്റ്റർ വിവാഹശേഷം ഞായറാഴ്ച കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു.

ആസിഫ് അലി, വിനയ് ഫോർട്ട് തുടങ്ങിയ ഒട്ടേറെ താരങ്ങൾ റിസപ്‌ഷൻ ചടങ്ങിനെത്തി. ഗാനരചയിതാവ് കൂടിയാണ് ശബരീഷ്. സൗണ്ട് എഞ്ചിനീയറായി നിരവധി ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രേമം കൂടാതെ നാം, തൊബാമ എന്നീ ചിത്രങ്ങളിലും ശബരീഷ് അഭിനയിച്ചിട്ടുണ്ട്.