‘എന്തൊരു നോട്ടമാണിത്..’; മാസ്കിൽ തിളങ്ങി നടി ഐമ റോസ്മി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
നിർമാതാവ് സോഫിയ പോളിന്റെ മരുമകളും നടിയുമായ ഐമ റോസ്മിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാസ്ക് വച്ച താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവ് കെവിൻ പകർത്തിയ ചിത്രങ്ങളാണ് ഐമ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചത്. ഐമയോട് നായികയായി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് വന്നത്. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളിയുടെ സഹോദരിയായും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും ഐമ അഭിനയിച്ചു. ക്ലാസിക്കൽ നർത്തകി കൂടിയായ ഐമ പഠിച്ചതും വളർന്നതും ദുബൈയിലാണ്. കെവിനുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ് താരം.
1.
2.
3.
4.
5.