മലയാള ചലച്ചിത്ര താരം ജ്യോതി കൃഷ്ണ വിവാഹിതയാകുന്നു. ജ്യോതിയുടെ വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. വരൻ താരകുടുംബത്തിൽ നിന്നുതന്നെ. ക്ലാസ്മേറ്റ്സിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി രാധികയുടെ സഹോദരൻ അരുൺ ആനന്ദ രാജയാണ് വരൻ.
ദുബായിലാണ് അരുൺ ജോലി ചെയ്യുന്നത്. നവംബർ 19 നാണ് ഇരുവരുടെയും വിവാഹം. ലൈഫ് ഓഫ് ജോസൂട്ടി, ഞാൻ, പാതിരാമണൽ, ഗോഡ് ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതികൃഷ്ണയുടെ പ്രധാന സിനിമകൾ.