നിതീഷ് തിവാരി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍ നായകവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രമാണ് രാമായണ. ചിത്രത്തില്‍ രാവണനായെത്തുന്നത് കന്നഡ താരം യഷ് ആണ്. ഇതിന് 80 കോടിയാണത്രേ യഷിന് ലഭിച്ച ഓഫർ. എന്നാൽ ഈ ഓഫർ നിരസിച്ച യഷ്, പകരം ചിത്രത്തിന്റെ സഹനിർമാതാവാകാനുള്ള ആഗ്രഹം അറിയിച്ചതായും ഇത് അംഗീകരിക്കപ്പെട്ടതായുമാണ് റിപ്പോർട്ട്.
അങ്ങനെയെങ്കിൽ500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാവണവേഷത്തിനൊപ്പം സഹനിര്‍മാതാവിന്റെ റോളും താരത്തിനാണ്.
രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയും ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളുമാണത്രേ. രാമായണ ചിത്രീകരണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.