ADVERTISEMENT

സംവിധായകൻ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യ വിവാഹിതയായി. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. മുഖ്യമന്ത്രി സ്റ്റാലിൻ, നടന്‍മാരായ രജനികാന്ത്, കമൽഹാസൻ, വിക്രം, നയൻതാര, വിഘ്നേശ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. 

shankar-daughter-wedding-suriya

അറ്റ്‍ലിയാണ് വിവാഹച്ചടങ്ങുകൾക്കു നേതൃത്വം നല്‍കിയത്. അതിഥികൾക്കു വേണ്ട കാര്യങ്ങൾ നോക്കി സൗകര്യം ഒരുക്കിയതും അറ്റ്ലി നേരിട്ടായിരുന്നു. ശങ്കറിന്റെ അസോഷ്യേറ്റ് ആയി വർഷങ്ങൾ പ്രവർത്തിച്ച ശേഷമാണ് ‘രാജാറാണി’ എന്ന സിനിമയിലൂടെ അറ്റ്‌ലി സ്വതന്ത്ര സംവിധായകനാകുന്നത്. 

shankar-daughter-wedding-nayanthara
ADVERTISEMENT

ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്സോ കേസിൽ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. ഇരുവരുടെയും വിവാ​ഹ ജീവിതത്തിന് രണ്ടു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ... 

shankar-daughter-wedding-kamal

മൂന്നു മക്കളാണ് ശങ്കറിന്. ഐശ്വര്യയും അതിഥിയും ഡോക്ടർമാരാണ്. മകൻ അർജിത്ത്. ശങ്കറിന്റെ ഇളയമകൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ ഇന്ത്യൻ ടുവിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ജൂണിലാണ് സിനിമ റിലീസ് ആകുന്നത്.

ADVERTISEMENT

1.

shankar-daughter-wedding32

2.

shankar-daughter-wedding434
ADVERTISEMENT

3.

shankar-daughter-wedding41
ADVERTISEMENT