മലയാളത്തിന്റെ നടനപ്രതിഭയ്ക്ക് ഇന്ന് പിറന്നാള്‍! സീമയ്ക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സിനിമാ ലോകവും

Mail This Article
×
ഇന്ന്
മലയാളത്തിന്റെ എക്കാലത്തെയും
പ്രിയനായികമാരില്‍ ഒരാളായ
സീമയ്ക്ക് പിറന്നാള്‍.
ആരാധകരും
സഹപ്രവര്‍ത്തകരുമടക്കം
നിരവധി പേരാണ് എണ്‍പതുകളിലെ
ലേഡി സൂപ്പര്‍സ്റ്റാറിന്
ജന്‍മദിനാശംസകള്‍
നേരുന്നത്.
പതിറ്റാണ്ടുകളായി
തെന്നിന്ത്യന്‍ സിനിമയിലെ
നിറസാന്നിധ്യമാണ് സീമ.
അഭിനയത്തിന്റെ
പൂര്‍ണതയെന്നു വിശേഷിപ്പിക്കാവുന്ന
പ്രതിഭ.
നര്‍ത്തകിയായി തുടങ്ങി വിജയ നായികിലേക്കുള്ള സീമയുടെ വളര്‍ച്ച വളരെപ്പെട്ടെന്നായിരുന്നു. സംവിധായകന്‍ ഐ.വി ശശിയുമായുള്ള വിവാഹ ശേഷവും സീമ നായികാ നിരയില്‍ സജീവ സാന്നിധ്യമായിരുന്നു. തെന്നിന്ത്യയിലെ വന്‍ നായകന്‍മാര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രകടനത്തിലൂടെ തന്റെ കഥാപാത്രങ്ങള്‍ക്ക് വേറിട്ട ഭാവഗരിമ നല്‍കാനും ഈ അനുഗ്രഹീത അഭിനേത്രിക്കു കഴിഞ്ഞു.
