നടൻ അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക് ; സംഭവം ‘വലിമൈ’ ഷൂട്ടിങ്ങിനിടയിൽ
Mail This Article
തമിഴ് നടൻ അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. ബൈക്ക് റേസിങ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയ്ക്കും കാലിന് പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ബൈക്ക് റേസിങ് പ്രിയമുള്ളതുകണ്ട് പലപ്പോഴും ഡ്യൂപ്പ് ഇല്ലാതെയാണ് അജിത്ത് റേസിങ് രംഗങ്ങൾ ഷൂട്ട്ചെയ്യാറുള്ളത്. മൂൻപൊരുതവണയും ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അജിത്തിന് അപകടം പറ്റിയിരുന്നു. ഇത്തവണ റേസിങ്ങിനിടയിൽ വണ്ടി ട്രാക്കിൽ നിന്ന് മാറിയതായിരുന്നു പരിക്കിന് കാരണം.
അപകടത്തിന് ശേഷം, ഷൂട്ടിങ് നിർത്തിവച്ചെങ്കിലും ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് അജിത്ത് ലോക്കേഷനിൽ നിന്നും പോയത്. പരിക്ക് ഭയപ്പെടുന്നതരത്തിൽ അല്ലെങ്കിലും വിശ്രമം വേണമെന്നതാണ് ഡോക്ടർമാരുടെ നിർദേശം. ‘നേർകൊണ്ട പാർവെ’യ്ക്കു ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമായിരുന്നു ‘വലിമൈ’. അജിത്തിന് പരിക്ക് പറ്റിയതിനെ തുടർന്ന് ഹൈദരാബാദിൽ നടക്കുന്ന സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം