Friday 29 May 2020 12:08 PM IST : By സ്വന്തം ലേഖകൻ

അജിത്തിന്റെയും ശാലിനിയുടെയും ആശുപത്രി സന്ദര്‍ശനം; കാരണം ഇതാണ്

ajith

തമിഴകത്തിന്റെ പ്രിയനായകന്‍ തല അജിത് കുമാറും ഭാര്യയും നടിയുമായ ശാലിനിയും ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രി സന്ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇരുവരും മാസ്‌ക് ധരിച്ച് ആശുപത്രിയിലെത്തിയതിന്റെ വിഡിയോ വൈറല്‍ ആയതോടെ, കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധകരും പരിഭ്രാന്തരായി. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും മൂന്നു മാസത്തിലൊരിക്കല്‍ നടത്തുന്ന പതിവ് ചെക്കപ്പിനായാണ് ഇരുവരും ആശുപത്രിയിലെത്തിയതെന്നും താരകുടുംബവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.


ഇപ്പോള്‍ വലിമൈ എന്ന ചിത്രത്തിലാണ് തല അഭിനയിക്കുന്നത്.