Friday 07 February 2025 12:34 PM IST : By സ്വന്തം ലേഖകൻ

അക്ഷയ് കുമാർ വര്‍ളിയിലെ ആഡംബര വസതി വിറ്റു, ഇടപാട് 80 കോടി രൂപയ്ക്ക്

akshay

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മുംബൈ വര്‍ളിയിലെ ആഡംബര വസതി വിറ്റു. പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമായ ഇൻഡെക്‌സ് ടാപ്പ്.കോം റിപ്പോര്‍ട്ട് അനുസരിച്ച് 80 കോടി രൂപയ്ക്കാണ്, ജനുവരി 31 ന് വില്‍പന നടന്നത്. വര്‍ളിയിലെ 360 വെസ്റ്റ് ടവറിലാണ് ഈ അപ്പാർട്ട്മെന്‍റ്. 6,830 ചതുരശ്ര അടി വിസ്തീർണ്ണവും നാല് പാർക്കിങ് ഏരിയയും ഉണ്ട്്. 2017 ല്‍ 2.38 കോടി രൂപയ്ക്കാണ് ഈ താരം ഇതു വാങ്ങിയത്. മൂല്യത്തിൽ 78 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

അടുത്തിടെ അക്ഷയ് കുമാര്‍ ബോറിവാലി ഈസ്റ്റിലുള്ള തന്റെ അപ്പാർട്ട്മെന്റും വിറ്റിരുന്നു. നിലവില്‍ അക്ഷയും ഭാര്യ ട്വിങ്കിള്‍ ഖന്നയും ജുഹുവിലെ കടൽത്തീരമുള്ള ഒരു അപ്പാർട്ട്മെന്റിലാണ് താമസം.