അറ്റ്ലി സംവിധാനം െചയ്യുന്ന സിനിമയിൽ അല്ലു അർജുൻ നായകനാകുന്നു. സൺ പിക്ചേഴ്സ് ആണ് നിര്‍മാണം. അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നിരിക്കുന്നത്.
സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയ്ക്ക് വിഎഫ്എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോസ് ആണ്.
ലോല വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയണ്‍ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്റ്റ്സ് എന്നീ കമ്പനികളാണ് ഈ പ്രോജക്ടിൽ കൈകോർക്കുന്നത്.
ജയിംസ് മാഡിഗൻ, ആർടിസ്റ്റിക് ഡയറക്ടർ മൈക് എലിസാൽഡെ എന്നീ വമ്പൻമാരാണ് സിനിമയുടെ സാങ്കേതിക വശങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സൂപ്പർഹീറോയായി അല്ലു എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.