Saturday 13 April 2019 03:46 PM IST : By സ്വന്തം ലേഖകൻ

ഗോൾഫ് കളിച്ച്, ഗർഭകാലം ആഘോഷമാക്കി എമി ജാക്സൺ! വിഡിയോ വൈറൽ

ami-new

അഭിനയ ജീവിതത്തിന് അവധി നൽകി, പ്രണയ ജീവിതം ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് എമി ജാക്സൺ.

കാമുകൻ ജോര്‍ജ് പനായോട്ടുമൊത്ത് ഗര്‍ഭകാലം ആഘോഷമാക്കുകയാണിപ്പോൾ താരം.

ദുബായില്‍, എമി ഉല്ലാസ നിമിഷങ്ങൾ പങ്കിടുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എമി ഗോള്‍ഫ് കളിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുതുതായി പുറത്തു വന്നിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച്, തൊപ്പിയും വച്ചാണ് എമി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ഏതാനും ദിവസങ്ങൾ മുമ്പാണ് എമി ആരാധകരുമായി പങ്കുവച്ചത്. ജോര്‍ജുമായുള്ള എമിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടിപ്പോൾ മൂന്നു മാസം പിന്നിടുന്നു.പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.