ADVERTISEMENT

ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഏറ്റവും പുതിയ ചിത്രം ‘ബോബ് ബിശ്വാസി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരിൽ നിന്നും അഭിനേതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മകന്റെ പ്രകടത്തെ വാഴ്ത്തിക്കൊണ്ടുള്ള പിതാവ്  അമിതാഭ് ബച്ചന്റെ കമന്റ് ആണ് ബോളിവുഡിനെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. 

അമിതാഭ് ബച്ചന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഹൃദയസ്പർശിയായ ഒരു കുറിപ്പോടെ ട്രെയിലർ റീപോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നീ എന്റെ മകനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു’- ഇതായിരുന്നു ബിഗ്ബി മകനു നൽകിയ അഭിന്ദനം.

ADVERTISEMENT

ശാശ്വത ചാറ്റർജി എഴുതിയ വിദ്യാ ബാലന്റെ ഹിറ്റ് ചിത്രം 'കഹാനി'യിലെ കരാർ കൊലയാളി ബോബ് ബിശ്വാസിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ദിയ അന്നപൂർണ ഘോഷ് സംവിധാനം ചെയ്ത് സുജോയ് ഘോഷ് എഴുതിയ ബോബ് ബിശ്വാസ് നിർമ്മിച്ചിരിക്കുന്നത് ഗൗരി ഖാൻ, സുജോയ് ഘോഷ്, ഗൗരവ് വർമ്മ എന്നിവർ ചേർന്നാണ്. ബോബ് ബിശ്വാസ് 2021 ഡിസംബർ 3ന് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT