Tuesday 25 February 2020 11:20 AM IST : By സ്വന്തം ലേഖകൻ

‘ശ്രീ... രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു, ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുന്നു’! ഹൃദയം തൊടുന്ന കുറിപ്പുമായി അനിൽ കപൂർ

anil-new

ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആയിരുന്നു ശ്രീദേവി. അപ്രതീക്ഷിതമായിരുന്നു അവരുടെ മരണം. ഇപ്പോഴിതാ, ശ്രീദേവിയുടെ രണ്ടാം ചരമ വാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശ്രീദേവിയുടെ ഭർതൃസഹോദരനും പല ചിത്രങ്ങളിലും താരത്തിന്റെ നായകനുമായിരുന്ന അനില്‍ കപൂർ. നീ സ്നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു എന്ന് അനിൽ കുറിച്ചു.

‘ശ്രീ... രണ്ടു വര്‍ഷം കടന്നു പോയിരിക്കുന്നു. ഓരോ ദിനവും ഞങ്ങള്‍ നിന്നെ മിസ് ചെയ്യുന്നു. സ്മരണകള്‍ നല്‍കുന്നത് കയ്പ്പും മധുരവും നിറഞ്ഞ അനുഭവമാണ്. നീ സ്നേഹിക്കുന്നവര്‍ക്കൊപ്പം കുറച്ചു നാളുകള്‍ കൂടി നിനക്ക് ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു പോകുന്നു. നിന്നോടൊപ്പം ചിലവഴിക്കാന്‍ സാധിച്ച ഓരോ നിമിഷത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ ഞങ്ങളുടെ ചിന്തകളിലും പ്രാര്‍ത്ഥനയിലും ഉണ്ട്’.– അനില്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2018 ഫെബ്രുവരി 24-നാണ് ശ്രീദേവിയെ ദുബായിയിലെ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.