Saturday 02 February 2019 03:43 PM IST : By സ്വന്തം ലേഖകൻ

‘‘അമ്മേ... എന്നെ ഇവിടെ ഒരുത്തൻ വളച്ചോണ്ടിരിക്കുവാ...’’! ചിരിപ്പിക്കാൻ ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’: ട്രെയിലർ

local-story

മിമിക്രിയിൽ നിന്നു സിനിമയിലെത്തി സംവിധാനത്തിലേക്കു കടന്നവരിൽ ഇനി ഹരിശ്രീ അശോകനും. താരം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി’യുടെ ട്രെയിലറെത്തി.

ഒരു ഫാമിലി – കോമഡി എന്റർടൈനറാണ് ചിത്രം. ട്രെയിലർ അതിന്റെ സൂചന തരുന്നു. 1.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിൽ രസകരമായ മുഹൂർത്തങ്ങളാണ് കോർത്തിണക്കിയിരിക്കുന്നത്.

രാഹുല്‍ മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, മനോജ് കെ ജയന്‍, സുരഭി സന്തോഷ്, ഇന്നസെന്റ ്, മാല പാര്‍വ്വതി, കലാഭവന്‍ ഷാജോണ്‍, ബൈജു, അബു സലിം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, ടിനി ടോം, സലിം കുമാര്‍, സുരേഷ് കൃഷ്ണ, നന്ദു എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എം.ഷിജിത്ത് ആണ് നിര്‍മ്മാണം. ക്യാമറ ആല്‍ബി. രഞ്ജിത്ത്, എബെന്‍, സനീഷ് എന്നിവര്‍ ചേര്‍ന്നാണഅ തിരക്കഥ.

ചിത്രം ഉടൻ തിയേറ്ററിലെത്തും.