Thursday 06 December 2018 06:37 PM IST : By സ്വന്തം ലേഖകൻ

അനുമോളോട് അസൂയയെന്ന് ഡി ക്യൂ; താരത്തിന്റെ യാത്രാനിമിഷങ്ങളെ സ്വരുക്കൂട്ടി ‘അനുയാത്ര’-വിഡിയോ

anumol

യാത്രകൾ നൽകിയ ഓർമ്മകളെ സ്വരുക്കൂട്ടി വയ്ക്കാനൊരിടം. ആ ഓർമ്മക്കൂട്ടിന് പേര് ‘അനുയാത്ര.’ യാത്രകളെ ഏറെ പ്രണയിക്കുന്ന നടി അനുമോളാണ് ‘അനുയാത്രയെന്ന’ യൂ ട്യൂബ് ചാനലിലൂടെ ഓർമ്മകളെ കാഴ്്ച്ചക്കാർക്കു മുന്നിൽ അനാവരണം ചെയ്യുന്നത്. അനുമോളുടെ സ്വന്തം യൂട്യൂബ് ചാനലായ അനുയാത്രക്ക് പുതിയ ടൈറ്റില്‍ പ്രകാശനം ചെയ്തതാകട്ടെ യുവതാരം ദുൽഖർ സൽമാനും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് യൂട്യൂബ് ചാനല്‍ വഴി അനുമോളും ദുല്‍ഖറും പുതിയ ടൈറ്റില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. അനുമോളുടെ യാത്രാ വീഡിയോകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ് താനെന്നും, ഇത്തരമൊരു ചാനല്‍ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

അനുമോളുടെ ഇഷ്ടങ്ങളെല്ലാം ഓർമ്മകളും എല്ലാം കോര്‍ത്തിണക്കിയാണ് അനുയാത്രയെന്ന ആശയം സാക്ഷാത്ക്കരിച്ചിരിക്കുന്നത്. നൃത്തം മുതല്‍ ഡ്രൈവിങ് വരെ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും ടൈറ്റിലിലുണ്ട്. യാത്രകളുമായി അനുമോള്‍ക്കുള്ള ചങ്ങാത്തത്തോട് നീതി പുലർത്തും വിധമാണ് ചാനലിലെ ഉള്ളടക്കം.