ADVERTISEMENT

നിയന്ത്രണമില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്യൂഡോബള്‍ബര്‍ അഫക്ട് എന്ന രോഗവസ്ഥ തനിക്കുണ്ടെന്ന് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി വെളിപ്പെടുത്തിയത് കുറച്ചുകാലം മുൻപാണ്.

‘എനിക്ക് ചിരിക്കുന്ന രോഗമുണ്ട്, ചിരിക്കുന്നത് രോഗമാണോ എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം. എനിക്ക് അത് രോഗമാണ്. ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ നിര്‍ത്താന്‍ സാധിക്കില്ല. കോമഡി സീനുകള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ ചിരിച്ചു മറിയും. ഇതുമൂലം ഷൂട്ടിങ് പലതവണ നിര്‍ത്തിവയ്ക്കേണ്ടി വന്നു’.– ഒരു അഭിമുഖത്തില്‍ അനുഷ്ക തുറന്നു പറഞ്ഞതിങ്ങനെ.

ഇപ്പോഴിതാ, ഇത് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. മസ്തിഷ്കത്തെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് സ്യൂഡോബള്‍ബര്‍ അഫക്ട്. വിഷാദരോഗമായി പലപ്പോഴും തെറ്റിദ്ധരിക്കുന്ന രോഗാവസ്ഥയാണ് ഇത്.

അതേ സമയം, ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ബിഗ്ബജറ്റ് മലയാളം സിനിമയിൽ അനുഷ്കയാണ് നായിക. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

 

ADVERTISEMENT
ADVERTISEMENT