Wednesday 29 January 2020 11:11 AM IST : By സ്വന്തം ലേഖകൻ

‘ഇത് വളരെ പ്രത്യേകതയുള്ളതാണ്...’! അനിയത്തിക്കുട്ടിയെ ചേർത്തുപിടിച്ച് അർജുൻ: പോസ്റ്റ് വൈറൽ

arjun

ബോളിവുഡിലെ പ്രമുഖ നിർമാതാവ് ബോണി കപൂറിന്റെ മക്കളാണ് യുവതാരങ്ങളായ അർജുൻ കപൂറും ജാൻവി കപൂറും. ഇപ്പോഴിതാ, അർജുനൊപ്പം റാംപിൽ ചുവടുവച്ചതിന്റെ സന്തോഷം പങ്കുവച്ച് ജാൻവി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും വൈറൽ ആകുന്നു.

‘ഇത് വളരെ സ്പെഷ്യൽ ആണ്’ എന്നാണ് അർജുനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജാൻവി കുറിച്ചത്.

ബോണി കപൂറിന്റെ ആദ്യഭാര്യയിലെ മകനാണ് അർജുൻ. അൻഷുല കപൂർ എന്നൊരു സഹോദരി കൂടി അർജുനുണ്ട്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ നിര്യാണത്തിനു ശേഷമാണ് ജാൻവിയോടും സഹോദരി ഖുഷിയോടും അർജുൻ അടുക്കുന്നത്.