Monday 13 July 2020 09:25 AM IST : By സ്വന്തം ലേഖകൻ

ബച്ചൻ കുടുംബം കോവിഡിന്റെ പിടിയിൽ! ആശങ്കയോടെ ആരാധകരും ബോളിവുഡും

bachan

ബച്ചൻ കുടുംബത്തിൽ കോവിഡ് പടർന്നത് ബോളിവുഡിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ എന്നിവർക്കു പിന്നാലെ അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് 19 സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. അമിതാഭിന്റെ ഭാര്യ ജയ ബച്ചന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

രോഗബാധയെത്തുടർന്ന് 77കാരനായ അമിതാഭ് ബച്ചനെയും അഭിഷേകിനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററീലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്.