Friday 17 June 2022 10:33 AM IST : By സ്വന്തം ലേഖകൻ

മർലിൻ മൺറോയുടെ ജീവിതം പറയാൻ ‘ബ്ലോണ്ട്’: ടീസർ ശ്രദ്ധേയമാകുന്നു

blonde

വിഖ്യാത ഹോളിവുഡ് താരം മർലിൻ മൺറോയുടെ ജീവിതം പശ്ചാത്തലമാക്കിയൊരുക്കുന്ന ‘ബ്ലോണ്ട്’ ന്റെ ടീസർ എത്തി. അനാ ഡെ അർമാസ് ആണ് മർലിനായി സ്ക്രീനിലെത്തുക. ആൻഡ്ര്യൂ ഡൊമിനിക് ആണ് സംവിധാനം.

ജോയ്സ് കരോൾ എഴുതിയ ബ്ലോണ്ടെ എന്ന നോവൽ ആണ് സിനിമയാകുന്നത്. ജെറെമി ക്ലീനെർ, ബ്രാഡ് പിറ്റി, സ്കോട്ട് റോബെര്‍സൺ എന്നിവരാണ് മറ്റ് താരങ്ങൾ. സെപ്റ്റംബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.