Tuesday 16 May 2023 11:00 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്’: സന്തോഷത്തിൽ ആരാധകർ

bombay-jayashri

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രമുഖ ഗായിക ബോംബേ ജയശ്രീ അപകട നില തരണം ചെയ്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു.

മാർച്ച് 24നാണ് ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

അപകട നില തരണം ചെയ്തെന്ന് സോഷ്യൽ മീഡിയയിൽ പ്രിയഗായിക കുറിച്ചു. ‘നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്’ എന്നാണ് ജയശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.