Wednesday 04 September 2019 02:19 PM IST : By സ്വന്തം ലേഖകൻ

അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ശ്രീ! പൊട്ടിക്കരഞ്ഞ് ബോണി: വിഡിയോ വൈറൽ

sree-new

മരിക്കാത്ത ഓർമകളിലൂടെ ശ്രീദേവി ഇപ്പോഴും ഇന്ത്യൻ പ്രേക്ഷകരുടെ മനസ്സുകളിൽ ജീവിക്കുന്നു. തങ്ങളുടെ പ്രിയ താരത്തിന്റെ അപ്രതീക്ഷിത അകാല മരണം ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കുവാനായിട്ടില്ല. ശ്രീദേവിയുടെ കുടുംബവും ആ പെട്ടെന്നുള്ള വിടവാങ്ങലിനോട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ.

ഇപ്പോഴിതാ സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തില്‍ ഉള്ള ശ്രീദേവിയുടെ മെഴുകു പ്രതിമയ്ക്കൊപ്പം താരത്തിന്റെ ഭർത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീദേവിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയത്.

പ്രതിമ സമര്‍പ്പിക്കുന്നതിനിടെ ബോണി കപൂർ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കാണികളെയും ദുഃഖത്തിലാഴ്തത്തി.

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം ലോകമറിഞ്ഞത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ദുബായിലെത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ടബ്ബില്‍ മിരച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശ്രീദേവിയുടെ മരണത്തിന് പിന്നാലെ മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ഇപ്പോള്‍ ഇളയമകള്‍ ഖുഷിയും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.