Monday 10 May 2021 11:00 AM IST : By സ്വന്തം ലേഖകൻ

വിവാഹം എന്ന അബദ്ധം ഞാന്‍ ഒരിക്കലും കാണിക്കില്ല!അഭ്യൂഹങ്ങളോട് പ്രതികരിച്ച് ചാര്‍മി

charmi

ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്ന് തെന്നിന്ത്യൻ നടി ചാര്‍മി കൗർ. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി പ്രചരിക്കുകയാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഏറെ സന്തോഷവതിയാണെന്നും വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ലെന്നും ചാര്‍മി.