Wednesday 31 July 2024 12:49 PM IST : By സ്വന്തം ലേഖകൻ

ചാരുഹാസന്‍ ആശുപത്രിയിൽ, സുഖം പ്രാപിച്ചു വരുന്നതായി സുഹാസിനി

charuhasan

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ ചാരുഹാസന്‍ സുഖം പ്രാപിച്ചു വരുന്നതായി മകളും നടിയുമായ സുഹാസിനി.

‘വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കല്‍ സ്റ്റേകേഷന്‍ എന്നാണോ വിളിക്കേണ്ടത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പെണ്‍മക്കളുടെയും സ്‌നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖം പ്രാപിക്കുന്നു’. - ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുഹാസിനി കുറിച്ചു.