Monday 19 August 2019 04:29 PM IST : By സ്വന്തം ലേഖകൻ

2 മാസം കൊണ്ടു നെയ്ത 10 കിലോ ഭാരമുള്ള ചോളി! ആ ഹിറ്റ് കോസ്റ്റ്യൂമിന്റെ ഓർമകൾ പങ്കുവച്ച് ഡിസൈനർമാർ

madhuri-new

ബോളിവുഡ് കണ്ട പ്രണയകാവ്യമാണ് ‘ദേവദാസ്’. സഞ്ജയ് ലീല ബന്‍സാലി വെള്ളിത്തിരയില്‍ തീര്‍ത്ത ഈ ദൃശ്യവിസ്മയത്തിൽ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

ചിത്രത്തിലെ വസ്ത്രാലങ്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മാധുരി അണിഞ്ഞിരുന്ന ഖാഗ്ര ചോളി ഇപ്പോഴും ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയമാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോഷ്‌ലയും.

സര്‍ദോസി എംബ്രോയ്ഡറിയും നിറയെ യഥാര്‍ഥ കണ്ണാടികളും പിടിപ്പിച്ച ചോളിയായിരുന്നു അത്. പ്രഗത്ഭരായ തൊഴിലാളികള്‍ രണ്ട് മാസമെടുത്താണ് ഈ ചോളി നെയ്തത്. 10 കിലോഗ്രാം ആയിരുന്നു അതിന്റെ ഭാരം. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു.

ഷാരൂഖ് ദേവദാസായപ്പോള്‍ പ്രണയിനി പാര്‍വതിയെ ഐശ്വര്യ റായ് അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു. 40 കോടിയോളം രൂപ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ദേവദാസ് 100 കോടി രൂപയാണ് സ്വന്തമാക്കിയത്.