Tuesday 26 November 2024 03:00 PM IST : By സ്വന്തം ലേഖകൻ

ധനുഷിന്റെ ‘നിലവുക്ക് എന്‍ മേല്‍ എന്നടി കോപം’: ‘കാതല്‍ ഫെയില്‍’ പാട്ടിന്റെ ലിറിക്കല്‍ വിഡിയോ എത്തി

dhanush

പാ പാണ്ടിക്കും രായനും ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നിലവുക്ക് എന്‍ മേല്‍ എന്നടി കോപം’. ഇപ്പോഴിതാ, ചിത്രത്തിലെ ‘കാതല്‍ ഫെയില്‍’ എന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ എത്തി. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാർ. ഗാനം ആലപിച്ചിരിക്കുന്നത് ധനുഷ്.

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ധനുഷ് എത്തുക. പവിഷ്, അനിഖ സുരേന്ദ്രന്‍, പ്രിയ പ്രകാശ് വാരിയര്‍, മാത്യു തോമസ്, വെങ്കടേഷ് മേനോന്‍, റബിയ ഖതൂണ്‍, രമ്യ രംഗനാഥന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ കസ്തൂരി രാജയും വിജയലക്ഷ്മി കസ്തൂരിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇഡ്‍ലി കടൈ ആണ് ധനുഷ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം. നിത്യ മേനോനാണ് നായിക.