Tuesday 26 October 2021 09:49 AM IST : By സ്വന്തം ലേഖകൻ

പുരസ്കാരം ഏറ്റുവാങ്ങി വിജയ് സേതുപതി, എഴുന്നേറ്റു നിന്ന് കയ്യടിച്ച് ധനുഷ്: സൗഹൃദത്തിന്റെ മനോഹര നിമിഷങ്ങൾ

vijay

താരങ്ങൾക്കിടയിലെ പരസ്പര ബഹുമാനത്തിന്റെയും പിന്തുണയുടെയും ഊഷ്മളമായ സൗഹൃദത്തിന്റെയും ഉദാഹരണമായി 67-ാം ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ്.

മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയ് സേതുപതി ഏറ്റുവാങ്ങുമ്പോൾ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ധനുഷ് എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് സന്തോഷം പങ്കുവച്ചത്. ധനുഷിനൊപ്പം താരത്തിന്റെ ഭാര്യ ഐശ്വര്യയും ഉണ്ടായിരുന്നു. ഇതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.

സൂപ്പർ ഡീലക്സിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയ് സേതുപതിയെ തേടിയെത്തിയത്. അസുരനിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം ധനുഷിന് ലഭിച്ചത്.