Saturday 15 September 2018 09:37 AM IST : By സ്വന്തം ലേഖകൻ

‘അറുപതാം പിറന്നാളിന്റെ നിറവിൽ ആര്യ’; പുതിയ പാരയുമായി പിഷാരടിയും ധർമ്മജനും-വിഡിയോ

dp-new

മിനിസ്ക്രീൻ പ്രേക്ഷകരുടെ ചങ്കുകളാണ് രമേശ് പിഷാരടിയും ധർമ്മജനും ആര്യയുമെല്ലാം. മിനിസ്ക്രീനിനകത്തും പുറത്തുമെല്ലാമുള്ള ഇവരുടെ കെമിസ്ട്രി ബഹുകേമവുമാണ്. ആര്യക്ക് സദാസമയവും പാരവയ്ക്കുന്നതിൽ തത്പരരായ പിഷാരടിയും ധർമ്മജനും ഇപ്പോഴിതാ അഡാർ ഒരു പാരയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആര്യയുടെ പിറന്നാളിന് സുഹൃത്തുക്കളായ രമേശ് പിഷാരടിയും ധർമ്മജനും ചേർന്ന് പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരിപൊട്ടിച്ചിരിക്കുന്നത്.

മിക്ക കോമഡി ഷോകളിലും ആര്യക്ക് പാര വെക്കാറുള്ള ഇവർ പിറന്നാളിനും ആര്യക്ക് എട്ടിന്റെ പണി തന്നെയാണ് കൊടുത്തത്. ഇരുവരും ചേർന്ന് ഹാപ്പി ബർത്ത്ഡേ പാടിയാണ് വിഡിയോ തുടങ്ങുന്നത്. ആര്യക്ക് 46 വയസ്സായത് ഞങ്ങളറിഞ്ഞു എന്ന് ധർമ്മജൻ. പിന്നാലെ അറുപതാം പിറന്നാൾ ആശംസ നേർന്ന് രമേശ് പിഷാരടി.

വിഡിയോ ആര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിൽ സന്തോഷമുണ്ടെന്ന് ആര്യ കുറിച്ചു.