Tuesday 06 December 2022 02:25 PM IST : By സ്വന്തം ലേഖകൻ

‘ദൃശ്യം 2’ ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക്: ബോളിവുഡിനെ ത്രസിപ്പിച്ച് അജയ് ദേവ്ഗൺ ചിത്രം

ajay

ഇരുന്നൂറ് കോടി ക്ലബ്ബിലേക്ക് ‘ദൃശ്യം 2’ ഹിന്ദി റീമേക്ക്. ഇതിനകം ചിത്രം 190 കോടി നേടിക്കഴിഞ്ഞു.

ദൃശ്യം 2 മലയാളം, സിതെലുങ്ക്, കന്നഡ പതിപ്പുകൾ ഒടിടിയിലൂടെയായിരുന്നു റിലീസ്. 50 കോടി ബജറ്റിൽ, ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിച്ച സിനിമയുടെ കോ പ്രൊഡ്യൂസർ ആണ് ആന്റണി പെരുമ്പാവൂർ. ദൃശ്യം ഹിന്ദി ആദ്യ പതിപ്പിന്റെ ആഗോള കലക്‌ഷൻ 147 കോടിയായിരുന്നു.

‌അഭിഷേക് പത്താൻ സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്ന, തബു, രജത് കപൂർ, ശ്രിയ ശരൺ എന്നിവരാണ് താരനിരയിൽ.