ഹൃദയം നനച്ച് ‘എങ്കേ എനതു കവിതൈ...’! ചിത്രയ്ക്ക് ആദരമർപ്പിച്ച് കവർ വിഡിയോ

Mail This Article
×
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ സംഗീതയാത്രയുടെ നാൽപ്പതാം വർഷത്തില്‍, പ്രിയ ഗായികയ്ക്ക് ആദരമർപ്പിച്ച് ഒരു കവർ സോങ് വിഡിയോ. ചിത്രയുടെ കരിയറിലെ എക്കാലത്തെയും രണ്ട് ഹിറ്റ് ഗാനങ്ങള്‍ കോർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. അഖില ആനന്ദാണ് ഗായിക. ഇഷാൻ ദേവാണ് മ്യൂസിക് പ്രോഗ്രാമിങ്ങും മിക്സിങ്ങും. അഖിലയാണ് വിഡിയോയ്ക്ക് പിന്നിൽ.
‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേനി’ലെ ‘എങ്കേ എനതു കവിതൈ...’, ‘മഴ’യിലെ ‘വാർമുകിലേ വാനിൽ...’ എന്നീ ഗാനങ്ങളുടെ കവർ വിഡിയോയാണിത്.
മഹേഷ് മണിയുടെ തബലയും രാജേഷ് വൈദ്യയുടെ വീണയുമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.
അനീഷ് ഉപാസനയാണ് ദൃശ്യസംവിധാനം. ഹിമൽ മോഹന്റെതാണ് ഛായാഗ്രഹണം.