Wednesday 20 March 2024 10:24 AM IST : By സ്വന്തം ലേഖകൻ

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ സിനിമകൾ, വൻ പ്രൊജക്ടുകൾ ലോഡിങ്...

fahad-fassil

എസ്.എസ്. രാജമൗലി ഫിലിംസിന്റെ നിർമാണ പങ്കാളിത്തത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന രണ്ടു തെലുങ്കു ചിത്രങ്ങൾ പ്രഖ്യാപിച്ചു. ‘ഓക്സിജന്‍’, ‘ഡോൺഡ് ട്രബിൾ ദ ട്രബിൾ’ എന്നിങ്ങനെയാണ് സിനിമകൾക്കു പേരു നൽകിയിരിക്കുന്നത്. എസ്.എസ്.രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് ഈ പ്രൊജക്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാണത്തില്‍ അർക്ക മീഡിയ വർക്സും പങ്കാളികളാണ്.

സിദ്ധാർഥ് നടേലയാണ് ഓക്സിജൻ സംവിധാനം ചെയ്യുന്നത്. ശശാങ്ക് യെലെതിയാണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ സംവിധാനം ചെയ്യുന്നത്. എസ്.എസ്.രാജമൗലിയാണ് ഈ ചിത്രങ്ങൾ അവതരിപ്പിക്കുന്നത്. കാർത്തികേയയുടെ ആദ്യ നിർമാണ സംരംഭം കൂടിയാണിവ.

തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് ഓക്സിജന്‍ ഒരുക്കുന്നത്. ചില യഥാർത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയ ഒരുക്കുന്ന ചിത്രമാണിത്. ഡോണ്ട് ട്രബിൾ ദ് ട്രബിൾ ചിത്രം കുട്ടികൾക്കായുള്ള ഫാന്റസി ചിത്രമാണെന്നാണ് സൂചന.