Thursday 23 January 2025 01:55 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ അതാണ്’: ചർച്ചയായി ഗൗതം വാസുദേവ് മേനോന്റെ വാക്കുകൾ

gautham

താൻ സംവിധാനം ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ ‘എന്നൈ നോക്കി പായും തോട്ട’ യാണെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും പക്ഷേ, ആ സിനിമ എന്റേതായി കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം.

‘ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ എന്നൈ നോക്കി പായും തോട്ടയാണ്, ഞാൻ അതിനെക്കുറിച്ച് തമാശ പറഞ്ഞിട്ടുണ്ട്. ഞാൻ എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ല, പക്ഷേ ആ സിനിമ എന്റേതായി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതിനാലാണ്, ഇത് ഒരു ന്യായീകരണമല്ല’.– ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.

2016 ൽ ആണ് എന്നൈ നോക്കി പായും തോട്ട പ്രഖ്യാപിച്ചത്. ധനുഷ് നായകനായ ചിത്രം 2019 നവംബറിലാണ് തിയറ്ററിലെത്തിയത്.

അടുത്തിടെ ഗലാറ്റ പ്ലസുമായുള്ള ഒരു സംഭാഷണത്തിൽ, ആ ചിത്രം തന്റെ സൃഷ്ടിയല്ലെന്നു പറഞ്ഞ ഗൗതം എന്നെ നോക്കി പായും തോട്ട താന്‍ മറന്നുവെന്നും. അതിലെ ‘മറുവാര്‍ത്തെ’ എന്ന ഗാനം ഒഴികെ ഒന്നും ഞാന്‍ ചെയ്തതായി തോന്നുന്നില്ലെന്നും. അത് മറ്റാരുടെയോ ചിത്രമാണെന്നും ഗൗതം പറഞ്ഞിരുന്നു.