ആദ്യ സിനിമയായ ‘കഹോ നാ പ്യാര്‍ ഹേ’യിലൂടെ ഇന്ത്യയാകെ തരംഗം സൃഷ്ടിച്ച നായകനാണ് ഹൃത്വിക് റോഷൻ. 2000ൽ പുറത്തിറങ്ങിയ ചിത്രം ചരിത്ര വിജയമാണ് നേടിയത്. ഇപ്പോഴിതാ, ‘കഹോ നാ പ്യാര്‍ ഹേ’ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സന്തോഷം പങ്കിടുകയാണ് താരം.
‘കഹോ നാ പ്യാർ ഹേ’യ്‌ക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾക്കായുള്ള കുറിപ്പുകളടങ്ങിയ ചിത്രങ്ങളുടെ ഒരു പരമ്പര താരം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ചലച്ചിത്രമേഖലയിലെ തന്റെ ആദ്യത്തെ വലിയ സംരംഭം, സിനിമയുടെ റിലീസ് സമയത്തെ തന്റെ ചിന്തകൾ തന്നിൽ എങ്ങനെ നിലനിന്നിരുന്നു എന്നതടക്കം താരം പങ്കുവച്ചിട്ടുണ്ട്.
ഹൃത്വിക്കിന്റെ അച്ഛൻ രാകേഷ് റോഷൻ സംവിധാനം ചെയ്ത ‘കഹോ നാ പ്യാർ ഹേ’ അമീഷ പട്ടേലിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.